|
തിരുവനന്തപുരം: പ്ലംബർ തസ്തികയിലേക്ക് പി.എസ്.സി തയ്യാറാക്കിയ ചോദ്യങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ ഗൈഡിൽനിന്ന് കോപ്പിയടിച്ചത്. കഴിഞ്ഞ ശനിയാഴ്ച നടത്തിയ പ്ലംബർ പരീക്ഷയിലാണ് പി.എസ്.സിയുടെ കോപ്പിയടി. ഗൈഡിലെ തെറ്റ് ഉൾപ്പെടെ പി.എസ്.സി അപ്പടി പകർത്തി വയ്ക്കുകയും ചെയ്തു.
2019ൽ ഇറങ്ങിയ മനീഷ് മിശ്രയുടെ ‘പ്ലംബർ തിയറി’ എന്ന പുസ്തകത്തിൽ നിന്നാണ് ചോദ്യങ്ങൾ പകർത്തിയത്. 100 ചോദ്യങ്ങളിൽ 93 ചോദ്യങ്ങളും ‘പ്ലംബർ തിയറി’യിൽ നിന്ന് പകർത്തുകയായിരുന്നു. ഗൈഡിലെ ഉത്തരം തെറ്റായി രേഖപ്പെടുത്തിയ ചോദ്യവും പി.എസ്.സി ചോദ്യത്തിൽ ആവർത്തിച്ചിട്ടുണ്ട്.
ചോദ്യങ്ങളുടെ ക്രമവും ചോയ്‌സുകളും ഒരുപോലെയാണ്. പരീക്ഷയ്ക്ക് മുമ്പ് തന്നെ തലസ്ഥാനത്തെ ചില പരിശീലനകേന്ദ്രങ്ങളിലെ വിദ്യാർഥികൾക്ക് മനീഷ് മിശ്രയുടെ ഗൈഡ് പഠിക്ക പഠിക്കാൻ നിർദേശിച്ചുള്ള സമൂഹമാധ്യമസന്ദേശങ്ങളും പ്രചരിച്ചിരുന്നു.
സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





