21
Feb 2023
Mon
21 Feb 2023 Mon

പാരിസ്: ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യുണിക്കിനെ നേരിടാനിരിക്കുന്ന പിഎസ്ജി ആരാധകര്‍ക്ക് കോച്ച് ഗ്ലാറ്റിയറുടെ വക സന്തോഷ വാര്‍ത്ത. പരിക്കിന്റെ പിടിയിലായ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും ഇന്ന് ടീം സ്‌ക്വാഡിനൊപ്പം പരിശീലനത്തിനിറങ്ങിയതായി കോച്ച് അറിയിച്ചു. ഇരുതാരങ്ങളും പരിക്കില്‍ നിന്ന് മോചിതരായി. ഇരുതാരങ്ങളെയും ബയേണിനെതിരായ മല്‍സരത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

രണ്ട് ദിവസം മുമ്പ് ഫ്രഞ്ച് ലീഗ് വണ്ണില്‍ മൊണാക്കോയ്‌ക്കെതിരേ ഏറ്റ തോല്‍വിയില്‍ ടീമും ആരാധകരും നിരാശരായിരുന്നു. ഇരുതാരങ്ങളും തിരിച്ചെത്തിയതോടെ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. ഇന്ന് അര്‍ദ്ധരാത്രി (ബുധന്‍ 1.30) പാരിസിലാണ് ചാംപ്യന്‍സ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദം അരങ്ങേറുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ മുതല്‍ തോല്‍വി അറിയാതെ കുതിക്കുന്ന ടീമാണ് ബയേണ്‍. കൂറ്റന്‍ ഫോമിലുള്ള ടീമിനെ പിടിച്ചുകെട്ടുക ഖത്തര്‍ പ്രമുഖര്‍ക്ക് കനത്ത വെല്ലുവിളി തന്നെയാവും. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കി പിഎസ്ജി മുന്നേറുമെന്ന പ്രതീക്ഷിയിലാണ് ആരാധകര്‍. ചാംപ്യന്‍സ് ലീഗിലെ മറ്റൊരു ക്ലാസ്സിക്ക് മല്‍സരത്തിനാണ് നാളെ പാരിസ് വേദിയാവുന്നത്.