15
Jan 2025
Fri
15 Jan 2025 Fri

യുണൈറ്റഡ് കിംങ്ഡമിലെ (UK) എന്‍.എച്ച്.എസ്സ് (NHS) സേവനങ്ങള്‍ ലഭ്യമാക്കുന്ന നാവിഗോ, ടീസ് എസ്‌ക് ആന്‍ഡ് വെയര്‍ വാലി ട്രസ്റ്റുകളില്‍ സൈക്യാട്രി ഡോക്ടര്‍മാര്‍ക്ക് അവസരം. ഇതിനായി നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ സൈക്യാട്രി ഡോക്ടര്‍മാര്‍ക്കായി വ്യക്തിഗത കൂടിക്കാഴ്ച സംഘടിപ്പിക്കുന്നു. തെലങ്കാനയിലെ ഹൈദരാബാദില്‍ ചേരുന്ന ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ വാര്‍ഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2025) അനുബന്ധിച്ച് ജനുവരി 22, 23 തീയ്യതികളിലാണ് കൂടിക്കാഴ്ചയ്ക്ക് അവസരം. വേദി താജ് കൃഷ്ണ ബഞ്ചാര ഹില്‍സ്. സൈക്യാട്രി സ്‌പെഷ്യാലിറ്റിയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുളളവര്‍ www.nifl.norkaroots.org എന്ന വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് 2025 ജനുവരി 20 നകം അപേക്ഷ നല്‍കേണ്ടതാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യു.കെ യിലെ തൊഴില്‍ സാധ്യതകള്‍, ശമ്പളമുള്‍പ്പെടയുളള ആനുകൂല്യങ്ങള്‍ ഉപരിപഠനസാധ്യതകള്‍ എന്നിവയെല്ലാം വ്യക്തമാക്കുന്നതാകും കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പിന്നീട് അഭിമുഖത്തിന് അവസരം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Psychiatrists are being recruited in Britain by