02
Jan 2024
Thu
02 Jan 2024 Thu

ദുബായ്: കേരള നിയമസഭ അവഹേളിച്ച ഗവർണറും, അതിനവസരം ഉണ്ടാക്കി കൊടുത്ത മുഖ്യമന്ത്രിയും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ തെയ്യാറാകണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.
നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞ നടപടി നിയമസഭ നടപടികൾക്ക് നിരക്കാത്തതാണെന്നും നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി സൂചിപ്പിച്ച ഇത് പോലെയുള്ള ഗവർണ്ണറെ എന്തിനാണെന്നും പൊതു സമൂഹം ചർച്ച ചെയ്യണമെന്നും, സി.പി.എം, ബി.ജെ.പി.ഗവർണ്ണറെ വെച്ച് രാഷട്രീയം കളിക്കുകയാണെന്നും ഇതിനെതിരെ ജനാധിപത്യവിശ്വാസികൾ പ്രതിഷേധിക്കണമെന്ന് ഐ.ഒ.സി.ജനറൽ സിക്രട്ടറി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>