13
May 2023
Sat
13 May 2023 Sat

ജിദ്ദയിൽ ചേർന്ന അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്ത ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സിറിയൻ പ്രസിഡന്റ് ബഷാറുൽ അസദ് സംസാരിക്കുന്നതിന് വേദിവിട്ടു. അറബ് ലീഗിൽ സിറിയയുടെ അംഗത്വം പുനസ്ഥാപിക്കാനുള്ള നീക്കത്തെ സിറിയൻ പ്രസിഡന്റ് ബഷാറുർ അസദ് ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിൽ ഖത്തർ നേരത്തേ എതിർത്തിരുന്നു. എന്നാൽ സൗദിയുടെ സമ്മർദ്ദത്തെ തുടർന്നാണ് സിറിയയ്ക്ക് അറബ് ലീഗിൽ അംഗത്വം പുനസ്ഥാപിച്ചുനൽകുകയാണുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തറിനെതിരേ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം നീക്കിയതിനു ശേഷം സൗദി കിരീടാവകാശി ഖത്തർ ലോകകപ്പ് സമയത്ത് ദോഹയിലെത്തുുകയും അമീറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അറബ് ലീ​ഗ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി ഖത്തർ അമീർ സൗദിയിലെത്തിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക