31
Mar 2023
Mon
31 Mar 2023 Mon

ദോഹ: പണാപഹരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഖത്തർ മുൻ ധനകാര്യമന്ത്രി അലി ശരീഫ് അൽ ഇമാദിയുൾപ്പെടെയുള്ളവരുടെ വിചാരണ ഉടൻ തുടങ്ങും. വിചാരണ തുടങ്ങാൻ ഖത്തർ അറ്റോർണി ജനറൽ അനുമതി നൽകി. സിവിൽ സർവീസിൽ അഴിമതി നടത്തിയതിന് 2021 മെയ് ആറിനാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൈക്കൂലി, സാമ്പത്തിക തിരിമറി, അധികാരദുർവിനിയോഗം, പൊതുസമ്പത്ത് ധൂർത്തടിക്കൽ എന്നിവയാണ് അൽ എമാദിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ഖത്തർ മന്ത്രിയെ പുറത്താക്കി അറസ്റ്റ് ചെയ്ത വാർത്ത വളരെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക