30
Jan 2023
Sat
30 Jan 2023 Sat

പത്തു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി പൂർത്തിയായതായി ഖത്തർ. പദ്ധതിയിലെ അവസാന മരം ഡിസംബർ 18 ന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി നട്ടുപിടിപ്പിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തറിലെ ഏറ്റവും വലിയ പരിസ്ഥതി പദ്ധതികളിലൊന്നായിരുന്നു ‘വൺ മില്യൺ ട്രീ’ പദ്ധതി. ഖത്തറിലെ 62 എംബസികളും 2,160 വിദ്യാർഥികളും നിരവധി പ്രമുഖ വ്യക്തിത്വങ്ങളും വേൾഡ് കപ്പ് ആരാധകരും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പദ്ധതിയുടെ ഭാഗമായി. മൂന്ന് ലക്ഷം തൈകൾ മുനിസിപാലിറ്റി മന്ത്രാലയം ഇതിനായി വിതരണം ചെയ്തു.

കഴിഞ്ഞ വർഷം പന്ത്രണ്ട് പുതിയ പാർക്കുകൾ തുറന്നതായും മുനിസിപാലിറ്റി മന്ത്രാലയം അറിയിച്ചു. നിരവധി പുതിയ പാർക്കുകൾ നിർമിക്കുമെന്നും ഇതിനായി സ്ഥലം അനുവദിക്കുമെന്നും പബ്ലിക് പാർക്സ് ഡയറക്ടർ എൻജിനീയർ മുഹമ്മദ് അലി അൽ ഖൂറി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക