24
May 2023
Sat
24 May 2023 Sat

ദോഹ: ഊര്‍ജേതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതിനാല്‍ ആഗോളവിപണിയിലെ എണ്ണവിലയിടിവ് രാജ്യത്ത് ബാധിക്കില്ലെന്ന് ഖത്തര്‍ ധനമന്ത്രി അലി അല്‍ കുവാരി. ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോയ വര്‍ഷം ഖത്തര്‍ മികച്ച സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി. ഊര്‍ജേതര മേഖല 6.7 ശതമാനവും ഹൈഡ്രോകാര്‍ബണ്‍ മേഖലയുടെ വളര്‍ച്ച 1.5 ശതമാനവും ആയിരുന്നു. പണപ്പെരുപ്പം നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസം പണപ്പെരുപ്പം 3.6% ആയിരുന്നു. കഴിഞ്ഞ വര്‍ഷം 5% ല്‍ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധകാലത്ത് സ്വയംപര്യാപ്തത നേടുന്നതിനടക്കം ഖത്തര്‍ സ്വീകരിച്ച നടപടികള്‍ ശ്രദ്ധേയമായിരുന്നു. ഫിഫ ലോകകപ്പ് അതിമനോഹരമായി നടപ്പാക്കിയും ഖത്തര്‍ കൈയടി നേടുകയുണ്ടായി. എണ്ണയിതര മേഖലയില്‍ നിന്ന് കൂടുതല്‍ വരുമാനം കണ്ടെത്താനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ വിജയംകാണുന്നുവെന്നതിന്റെ തെളിവാണ് മന്ത്രിയുടെ വാക്കുകള്‍ തെളിയിക്കുന്നത്.