23
Nov 2023
Sat
23 Nov 2023 Sat

ദോഹ: ഗസയിലെ ബന്ദികളെ മോചിപ്പിക്കുന്നതിനും അവിടേക്ക് മാനുഷിക സഹായമെത്തിക്കുന്നതിനും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ചർച്ച നടത്തി‌. ഏഷ്യാ-പസഫിക് ഉച്ചകോടിക്കിടെ സാൻഫ്രാൻസിസ്കോയിൽ എത്തിയ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും കാലതാമസം കൂടാതെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബൈഡൻ സംസാരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസയിലേക്ക് അടിയന്തരമായി ആവശ്യമായ മാനുഷിക സഹായങ്ങൾ വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളും, ജീവൻ രക്ഷാ സഹായത്തിനായി ഇന്ധന വിതരണം പുനരാരംഭിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനവും ഇരുവരും ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് പറഞ്ഞു. അതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രായേൽ സൈന്യം നാൽപത് പലസ്തീനികളെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു.