21
Mar 2023
Mon
21 Mar 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദോഹ: ഏകദേശം അമ്പതിനായിരത്തോളം ആളുകളുടെ ജീവനെടുത്ത തുര്‍ക്കി-സിറിയ ഭൂകമ്പബാധിതര്‍ക്ക് ഖത്തര്‍ നല്‍കിയ സഹായം ഇരുപത് ലക്ഷം പേര്‍ക്ക് പ്രയോജനപ്പെട്ടതായി ഖത്തര്‍ അധികൃതര്‍ അറിയിച്ചു. 247 മില്യണ്‍ റിയാല്‍ അഥവാ 68 മില്യണ്‍ ഡോളറിന്റെ സഹായം ഭൂകമ്പബാധിതര്‍ക്ക് ഖത്തര്‍ എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു. 2,500 കണ്ടൈനര്‍ വീടുകള്‍, 3,500 ടെന്റുകള്‍, മരുന്നുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവയാണ് ഖത്തര്‍ നല്‍കിയത്.

ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ റെഡ് ക്രെസെന്റും വിപുലമായ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങളാണ് ഇരു രാജ്യങ്ങളിലും നടത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ഖത്തര്‍ ടീം ചൊവ്വാഴ്ച തിരിച്ചുവരാന്‍ തുടങ്ങി. തുര്‍ക്കിയില്‍ ഖത്തര്‍ ആര്‍മി പണികഴിപ്പിച്ച ഫീല്‍ഡ് ഹോസ്പിറ്റല്‍ തിങ്കളാഴ്ച തുര്‍ക്കി ആരോഗ്യ മന്ത്രാലയത്തിന് കൈമാറി.