29
Jan 2023
Fri
29 Jan 2023 Fri

ദോഹ: ഖത്തർ തടവിലടച്ച എട്ട് മുൻ നാവിക ഉദ്യോ​ഗസ്ഥരുടെ ജാമ്യാപേക്ഷ നിരസിച്ചു. ഇത് ആറാം തവണയാണ് ജാമ്യാപേക്ഷ നിരസിക്കുന്നതെന്നും ആറ് മാസമായി ഉദ്യോ​ഗസ്ഥർ ഏകാന്ത തടവിലാണെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തടവിലാക്കപ്പെട്ടവർക്കെതിരേ ഇതുവരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും അവർക്കെതിരേയുള്ള കുറ്റം എന്താണെന്ന് തങ്ങൾക്ക് ഇതുവരെ അറിയില്ലെന്നുമാണ് ഇവരുമായി ബന്ധപ്പെട്ടവർ നൽകുന്ന വിശദീരണം.

അതേസമയം തടവിലാക്കപ്പെട്ടവർക്ക് വീട്ടിൽ പാചകം ചെയ്ത ഭക്ഷണം നൽകാൻ ദോഹയിലെ അവരുടെ കുടുംബങ്ങൾക്ക് അധികൃതർ അനുമതി നൽകുന്നുണ്ട്. തടവിലാക്കപ്പെട്ട ഉദ്യോഗസ്ഥരോട് മാന്യമായാണ് അധികൃതർ പെരുമാറുന്നതെന്നും അവർക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും റിപോർട്ട് പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക