31
Oct 2025
Sun
31 Oct 2025 Sun
gcc rail

Qatar- Saudi rail link draft agreement മരുഭൂമിയുടെ സൗന്ദര്യം ആസ്വദിച്ച് ഖത്തറില്‍ നിന്ന് സൗദിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യാം. ഖത്തര്‍-സൗദി റെയില്‍ ലിങ്ക് കരാറിന്റെ കരട് രൂപത്തിന് ഖത്തര്‍ മന്ത്രിസഭാ യോഗം അടുത്തിടെ അംഗീകാരം നല്‍കിയിരിക്കുകയാണ്. ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് എളുപ്പത്തിലെത്താനും ഈ പാത സഹായിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുരാജ്യങ്ങളും തമ്മിലുള്ള റെയില്‍പാത സംബന്ധിച്ച ചര്‍ച്ചകള്‍ വളരെ കാലമായി നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായത് ഈയിടെയാണ്. 2022ല്‍ നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

അന്ന് ഖത്തര്‍ സന്ദര്‍ശിച്ച സൗദി ഗതാഗത മന്ത്രി എന്‍ജിനീയര്‍ സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസിറും ഖത്തര്‍ ഗതാഗത മന്ത്രിയായിരുന്ന ജാസിം സെയ്ഫ് അഹ്‌മദ് അല്‍ സുലൈത്തിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് വീണ്ടും റെയില്‍ സാധ്യത സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

ALSO READ: ഭര്‍ത്താവ് വീട് വൃത്തിയാക്കിയില്ല; കത്തിയെടുത്ത് കഴുത്തില്‍ കുത്തി യുവതി

അനുയോജ്യമായ റെയില്‍പദ്ധതിക്കു വേണ്ടി പഠനം നടത്താനും പരമാവധി വേഗത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാനും അന്ന് ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു. അന്നത്തെ തീരുമാനപ്രകാരമുണ്ടായ കരട് രൂപത്തിനാണ് ഈയിടെ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ജിസിസി റെയില്‍ പദ്ധതി 2030ഓടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലേക്ക് ബന്ധിപ്പിക്കുന്നതാവും ഖത്തര്‍-സൗദി ലിങ്ക് റെയില്‍പ്പാത.

ഖത്തറിന്റെ ഔദ്യോഗിക അംഗീകാരം, സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തടസ്സമില്ലാത്ത ഒരു പ്രാദേശിക റെയില്‍ ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ജി.സി.സി. (ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍) രാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധതയെ അടിവരയിടുന്നു.

2021 ഡിസംബറിലാണ് ജിസിസി റെയില്‍പാതയ്ക്ക് രൂപം നല്‍കിയത്. അന്ന്, ഈ അന്തര്‍ദേശീയ ശൃംഖലയുടെ ആസൂത്രണം, ഏകോപനം, നടത്തിപ്പ് എന്നിവയ്ക്ക് ഉത്തരവാദിത്തമുള്ള പ്രാദേശിക സ്ഥാപനമായ ജി.സി.സി റെയില്‍വേ അതോറിറ്റിക്ക് ജി.സി.സി സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.

ഈ തീരുമാനം പ്രാദേശിക സഹകരണത്തിലെ ഒരു വഴിത്തിരിവാണ്, ഗള്‍ഫ് രാജ്യങ്ങള്‍ നയപരമായ യോജിപ്പില്‍ നിന്ന് പദ്ധതി നിര്‍വ്വഹണത്തിലേക്ക് നീങ്ങുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.

2,117 കിലോമീറ്റര്‍ നീളുന്ന റെയില്‍ ശൃംഖലയാണ് ജിസിസി റെയില്‍വേ. ഇത് എല്ലാ ജി.സി.സി. രാജ്യങ്ങളെയും ബന്ധിപ്പിക്കും. ചരക്ക്, യാത്രാ സര്‍വീസുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ സംവിധാനം, തുറമുഖങ്ങള്‍, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍, വ്യാവസായിക മേഖലകള്‍, പ്രധാന നഗരങ്ങള്‍ എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് അതിവേഗ, അതിര്‍ത്തി കടന്നുള്ള സഞ്ചാരം സാധ്യമാക്കും.