15
Feb 2023
Tue
15 Feb 2023 Tue

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി മുന്‍ ഇറാന്‍ കോച്ച് കാര്‍ലോസ് ഖീറോസിനെ നിയമിച്ചു. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് ഫെലിക്‌സ് സാഞ്ചസിന്റെ കരാര്‍ ഖത്തര്‍ നീട്ടി നല്‍കിയിരുന്നില്ല. 70കാരനായ കാര്‍ലോസ് മുന്‍ പോര്‍ച്ചുഗല്‍ താരമാണ്. പോര്‍ച്ചുഗല്‍, സൗത്ത് ആഫ്രിക്ക, യുഎഇ, കൊളംബിയ, ഈജിപ്ത് എന്നീ ടീമുകളെയും റയല്‍ മാഡ്രിഡ് ക്ലബ്ബിനെയും പരിശീലിപ്പിച്ചിരുന്നു. ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ കിരീടവും 2026 ലോകകപ്പിലെ യോഗ്യതയുമാണ് കാര്‍ലോസിനെ മുന്നിലെ പ്രധാന വെല്ലുവിളി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക