23
Jan 2024
Mon
23 Jan 2024 Mon

കുറഞ്ഞ നിരക്കിലും ഉദാരമായ വ്യവസ്ഥകളിലും ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം(എല്‍എന്‍ജി) നല്‍കാന്‍ ഖത്തര്‍. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഖത്തര്‍ വൈകാതെ ഒപ്പുവയ്ക്കുമെന്ന് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ കമ്പനികളും ഖത്തര്‍ എനര്‍ജിയും വ്യവസ്ഥകളില്‍ ധാരണയായെന്നും ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നുമാണ് റിപോര്‍ട്ട്. ഇന്ത്യയിലെ ഏത് ടെര്‍മിനലിലാണ് എല്‍എന്‍ജി എത്തിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ പുതിയ കരാര്‍ ഇന്ത്യയെ അനുവദിക്കും. നിലവിലുള്ള കരാറുകള്‍ പ്രകാരം പടിഞ്ഞാറന്‍ ഗുജറാത്തിലേക്ക് മാത്രമാണ് ഖത്തര്‍ എല്‍എന്‍ജി വിതരണം ചെയ്യുന്നത്.