21
Jul 2023
Tue
21 Jul 2023 Tue

ഒളിപിംക്, ലോക ഹൈജംപ് ചാംപ്യനായ ഖത്തറിന്റെ മുതാസ് ബര്‍ഷിം രണ്ടാം തവണയും മികച്ച ഏഷ്യന്‍ പുരുഷ അത്‌ലറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തായ് ലാന്‍ഡിലെ ബാങ്കോക്കില്‍ ചേര്‍ന്ന ഏഷ്യന്‍ അത് ലറ്റിക്‌സ് അസോസിയേഷന്റെ അമ്പതാം വാര്‍ഷികത്തിലാണ് മുതാസ് ബര്‍ഷിമിനെ മികച്ച പുരുഷ അത് ലറ്റായി തിരഞ്ഞെടുത്തത്. മുതാസിന്റെ പിതാവും മുന്‍ അത് ലറ്റുമായ ഈസ ബര്‍ഷിം തിങ്കളാഴ്ച പുരസ്‌കാരം ഏറ്റുവാങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേട്ടം കൈവരിച്ച മുതാസിനെ ഖത്തര്‍ അത് ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് മുഹമ്മദ് ഈസ അല്‍ ഫദാല അഭിനന്ദിച്ചു. മൂന്ന് ഒളിംപിക് മെഡലുകളാണ് മുതാസ് ഇതുവരെ രാജ്യത്തിനായി നേടിയത്.

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ അടുത്തമാസം നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ നാലാം തവണയും ലോകചാംപ്യനാവുള്ള തയ്യാറെടുപ്പിലാണ് മുതാസ് ബര്‍ഷിം ഇപ്പോഴുള്ളത്. കഴിഞ്ഞവര്‍ഷം യുഎസില്‍ നടന്ന യൂജിന്‍ ചാംപ്യന്‍ഷിപ്പിലായിരുന്നു മൂന്നാം കിരീടം മുതാസ് നേടിയത്. സപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെ ചൈനയിലെ ഹാങ്‌ഴൂവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും 32കാരനായ മുതാസ് പങ്കെടുക്കും.