പത്താം ക്ലാസ്, പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന കേസില്‍ എം എസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. (Question paper leak: MS Solutions owner to appear for questioning tomorrow; employees will also be questioned) സ്ഥാപനത്തിലെ ജീവനക്കാരെയും ചോദ്യം ചെയ്‌തേക്കും.
|
ഷുഹൈബ് ഒളിവില്‍ പോയ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയും നാളെ കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കോഴിക്കോട് എസ്പി കെ കെ മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ ആരോപണ വിധേയരായ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സ് ചോദ്യ പേപ്പര്‍ ചോര്‍ത്തി എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് സ്ഥാപനത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പുള്‍പ്പെടെയുള്ള ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.


