22
Aug 2023
Mon
22 Aug 2023 Mon

ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ലോകകപ്പ് ചെസിന്റെ ഫൈനലില്‍ കടന്നു. അസര്‍ബൈജാനിലെ ബകുവില്‍ നടന്ന സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ചൊവ്വാഴ്ച മാഗ്നസ് കാള്‍സനെയാണ് ഇന്ത്യന്‍ താരം ഫൈനലില്‍ നേരിടുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ച് ഫൈനല്‍ പ്രവേശനം നേടിയ പ്രഗ്നാനന്ദയെ ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് പ്രശംസിച്ചു. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോകകപ്പ് സെമിഫൈനല്‍ ഇടംനേടുന്ന രണ്ടാമത് ഇന്ത്യക്കാരനെന്ന ഖ്യാതി കഴിഞ്ഞദിവസം പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു. കലാശപ്പോരിലെ വിജയം കൂടിയായാല്‍ ഇന്ത്യയുടെ പേര് ലോകത്തിന്റെ നെറുകയില്‍ ഒരിക്കല്‍കൂടി എഴുതിച്ചേര്‍ക്കുന്ന പെരുമയാവും പ്രഗ്നാനന്ദ സ്വന്തമാക്കുക.