തിരുവനന്തപുരം: കേരള മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്ന് വൈകീട്ട് നാല് മണിക്ക് നടന്ന ചടങ്ങില്‍ ശ്രീലേഖ ബിജെപി അംഗത്വമെടുത്തു. കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ.
|
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്തെ ശ്രീലേഖയുടെ വീട്ടില്‍ എത്തിയാണ് ബിജെപി അംഗത്വം നല്‍കിയത്. ഇതോടെ ബിജെപിയിലെത്തുന്ന രണ്ടാമത്തെ കേരളാ മുന്‍ ഡിജിപി ആയിരിക്കുകയാണ് ശ്രീലേഖ. നേരത്തെ മുന്‍ ഡിജിപി സെന്‍കുമാറും ബിജെപി അംഗത്വമെടുത്തിരുന്നു.
നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംസ്ഥാന നേതൃത്വം നടത്തിയിരുന്നു.
ചേര്‍ത്തല എഎസ്പിയായി ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരിട്ടുണ്ട്. വിജിലന്‍സ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവി ആയിരിക്കുമ്പോഴാണ് സര്‍വീസില്‍നിന്നു വിരമിച്ചത്.
R. Sreelekha in BJP; Another former DGP in the saffron tent





