30
Aug 2023
Mon
30 Aug 2023 Mon

കരുത്തോടെ ലോക്‌സഭയില്‍ തിരിച്ചെത്തി രാഹുല്‍ ഗാന്ധി; വന്നത് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കൈകൂപ്പി തൊഴുത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ സൂറത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധി അയോഗ്യത മാറി മൂന്നരമാസത്തിന് ശേഷം ലോക്‌സഭയില്‍ തിരികെയെത്തി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കൈകൂപ്പി തൊഴുതതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയിലേക്ക് പ്രവേശിച്ചത്. മുദ്രാവാക്യം വിളികളോടെ കോണ്‍ഗ്രസ് എംപിമാര്‍ രാഹുലിനെ സ്വാഗതം ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്ത് പുന:സ്ഥാപിച്ചുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം രാവിലെ പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് പുറത്ത് വന്നിരുന്നു. എന്നാല്‍ രാവിലെ സഭ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിന്റെ മടങ്ങിവരവ് 12 മണിവരെ നീണ്ടത്.

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്‌ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചത്.