31
Jan 2026
Wed
31 Jan 2026 Wed
rahul mamkootathil released from jail

മൂന്നാമത്തെ ബലാല്‍സംഗക്കേസില്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍ മോചിതനായി. 18 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷമാണ് രാഹുല്‍ പുറത്തിറങ്ങുന്നത്. മാവേലിക്കര സബ് ജയിലില്‍ ആയിരുന്നു രാഹുലിനെ പാര്‍പ്പിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ഇന്നു രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കാനഡയില്‍ ജോലി ചെയ്യുന്ന മലയാളി യുവതിയുടെ പരാതിയില്‍ ജനുവരി 14നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

ALSO READ: കെ എം ഷാജിക്കെതിരായ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്നാവശ്യപ്പെട്ട് നികേഷ് കുമാര്‍ സുപ്രിംകോടതിയില്‍