14
Jan 2026
Sat
14 Jan 2026 Sat
court sentenced teacher for 161 years jail in POCSO case

ഓട്ടിസം ബാധിതനായ ബാലനെ പീഡിപ്പിച്ച അധ്യാപകന് 161 വര്‍ഷം തടവ്. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി സന്തോഷ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ഓട്ടിസം ബാധിതനായ പത്തുവയസുകാരനെയാണ് ഇയാള്‍ സ്‌കൂളില്‍ വച്ചു പീഡിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തടവിനു പുറമേ 87000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2019 ജൂലൈ മാസം ആണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ശാരീരികവെല്ലുവിളി മുതലെടുത്താണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. വിവരം പുറത്തുപറയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചായിരുന്നു കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

ALSO READ: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക