22
Dec 2025
Tue
22 Dec 2025 Tue
Raihan son of Priyanka Gandhi getting married soon

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വാദ്രയുടെയും റോബര്‍ട്ട് വാദ്രയുടെയും മകന്‍ റയ്ഹാന്‍ വാദ്ര വിവാഹിതനാവുന്നു. ദീര്‍ഘകാല സുഹൃത്ത് അവിവ ബെയ്ഗുമായി റയ്ഹാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വരുന്ന മാസങ്ങളില്‍ ഇരുവരെയും വിവാഹം ഉണ്ടാകുമെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റയ്ഹാന്‍ വാദ്രയുടെ വിവാഹാലോചന ഇരുകുടുംബങ്ങളും അംഗീകരിക്കുകയായിരുന്നു. വിപുലമായ വിവാഹനിശ്ചയച്ചടങ്ങ് നാളം രാജസ്ഥാനിലെ റാന്തമ്പോറില്‍ നടക്കും.
റയ്ഹാന്‍ വാദ്ര ഫോട്ടോഗ്രാഫറാണ്. 2021 മുതല്‍ തന്റെ ഫോട്ടോകളുടെ പ്രദര്‍ശനം റയ്ഹാന്‍ നടത്താറുണ്ട്.

മീഡിയാ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം പഠനം പൂര്‍ത്തീകരിച്ചിട്ടുള്ള അവിവ ബെയ്ഗ് ഇന്റീരിയര്‍ ഡിസൈനര്‍ ആയാണ് ജോലി ചെയ്യുന്നത്. ഫോട്ടോഗ്രഫി, പ്രൊഡക്ഷന്‍ രംഗത്തും അവിവ പ്രവര്‍ത്തിക്കുന്നുണ്ട്. അവിവയുടെ അച്ഛന്‍ ഇമ്രാന്‍ ബെയ്ഗ് ബിസിനസുകാരനാണ്. അമ്മ നന്ദിത ബെയ്ഗ് ഇന്റീരിയര്‍ ഡിസൈനറാണ്.

ALSO READ: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു