കൊച്ചി: ഓണക്കാലത്തെ തിരക്കൊഴിവാക്കുന്നതിനായി ട്രെയിനുകൾക്ക് അധിക കോച്ചുകൾ.
|
16603 മംഗളൂരു – തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന് 22 വരെയും 16604 തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസിന് ഇന്ന് (സെപ്റ്റംബർ 9) മുതൽ 23 വരെ ഒരു അഡീഷനൽ എ.സി ത്രീടയർ കോച്ച് നൽകും.
06047 മംഗളൂരു ജങ്ഷൻ – കൊല്ലം ജങ്ഷൻ സ്‌പെഷൽ എക്‌സ്പ്രസിന് ഇന്നും 16, 23 തീയതികളിലും മൂന്ന് അഡീഷനൽ എ.സി ത്രീടയർ കോച്ചുകളും അനുവദിച്ചു.
06048 കൊല്ലം ജങ്ഷൻ – മംഗലാപുരം ജങ്ഷൻ സ്‌പെഷൽ എക്‌സ്പ്രസിന് നാളെയും 17, 24 തീയതികളിലും മൂന്ന് അഡീഷനൽ എ.സി ത്രീടയർ കോച്ചുകൾ അനുവദിച്ചു.
06041 മംഗളൂരു ജങ്ഷൻ കൊച്ചുവേളി സ്‌പെഷൽ എക്‌സ്പ്രസിന് 12, 14, 19, 21, 26, 28 തീയതികളിൽ മൂന്ന് അഡീഷനൽ എസി ത്രീടയർ കോച്ചുകളും ലഭിച്ചു.
06042 കൊച്ചുവേളി – മംഗളൂരു സ്‌പെഷൽ എക്‌സ്പ്രസിന് 13, 15, 20, 22, 27, 29 തീയതികളിൽ മൂന്ന് അഡീഷനൽ എ.സി ത്രീടയർ കോച്ചുകൾ അനുവദിച്ചതായും റെയിൽവേ അറിയിച്ചു.
നേരത്തേ ഓണത്തോട് അനുബന്ധിച്ചു സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരുന്നു. ഇതിന് പുറമെ ആണ് അഡീഷണൽ സീറ്റുകൾ.





