12
Aug 2025
Sun
ദോഹ: ഞായറാഴ്ച ഖത്തറില്‍ മഴയ്ക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ വിഭാഗം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേഘങ്ങള്‍ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
![]() |
|
3- 6 വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചിലപ്പോള്‍ തിരമാലകള്‍ 9 അടിവരെ ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം രാജ്യത്ത് അന്തരീക്ഷ താപനിലയും ഹുമിഡിറ്റിയും ഉയര്‍ന്നു തന്നെ തുടരുകയാണ്. അബൂസംറ (45), ദൂഖാന്‍ (43), ജുമൈലിയ (43) എന്നിവിടങ്ങളിലാണ് ഇന്നലെ ഉയര്‍ന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്.