15
Apr 2023
Sun
15 Apr 2023 Sun

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ റണ്ണേഴ്‌സ് അപ്പായ രാജസ്ഥാന്‍ റോയല്‍സിന് വിജയതുടക്കം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 72 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ നേടിയത്.204 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന് 131 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അഫ്ഗാന്‍ താരം ഫസലഖ് ഫാറൂഖിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.ചാഹല്‍ ആര്‍ആറിനായി നാലും ബോള്‍ട്ട് രണ്ടും വിക്കറ്റ് നേടി.ടോസ് ലഭിച്ച സണ്‍റൈസേഴ്‌സ് രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. യശ്വസി ജയ്‌സ്വാള്‍(54), ജോസ് ബട്‌ലര്‍ (54), സഞ്ജു സാംസ്ണ്‍ (55) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെ മികവിലാണ് രാജസ്ഥാന്‍ റോയല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തത്. രാജസ്ഥാനായി മലയാളി താരം ആസിഫ് അരങ്ങേറ്റം നടത്തി. മൂന്നോവര്‍ ബൗള്‍ ചെയ്ത ആസിഫിന് വിക്കറ്റൊന്നും നേടാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക