ബംഗളൂരു: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎക്കു കൈമാറി. ഈ മാസം ആദ്യമാണ് രാമേശ്വരം കഫേയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റിരുന്നു.(ramashwaram cafe blast case investigation hand over to nia)
|
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് 28നും 30നും ഇടയില്‍ പ്രായമുള്ള യുവാവാണ് സ്‌ഫോടനം നടത്തിയതെന്നാണ് നിഗമനം. ഇയാള്‍ കഫേയില്‍ ബാഗ് കൊണ്ടുവന്ന് വച്ച ശേഷം പുറത്തേക്കുപോയി കഴിഞ്ഞാണ് സ്‌ഫോടനം നടന്നത്. ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.
ബിസിനസ് വൈര്യമാണ് സ്‌ഫോടനത്തിനു പിന്നിലെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍. എന്നാല്‍ ഈ വാദം ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ തള്ളി രംഗത്തുവരികയുണ്ടായി. കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവും ബിജെപി ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം അന്വേഷണം എന്‍ഐഎക്ക് കൈമാറിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





