01
Feb 2024
Sun
01 Feb 2024 Sun
rat bites hands and legs of patient in icu

ഐസിയുവില്‍ അബോധാവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞ രോഗിയെ എലി കടിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ശൈഖ് മുജീബ് എന്നയാളെയാണ് എലി കടിച്ചത്. (rat bites hands and legs of patient in icu)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശൈഖ് മുജീബിന്റെ കാലിലും കൈകളിലുമൊക്കെ എലി കടിച്ചു. എലി കടിച്ചതിനെ തുടര്‍ന്നുണ്ടായ മുറിവുകളിലൂടെ രക്തംപോവുന്നത് കണ്ട മുജീബിന്റെ ബന്ധുക്കള്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇതിനുള്ള ചികില്‍സ കൂടി ആശുപത്രിയില്‍ നിന്ന് നല്‍കി. രക്താതിസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മുജീബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ എലിശല്യം വലിയതോതിലുണ്ടെന്ന് നിരവധി രോഗികളുടെ കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടു. എലിശല്യത്തിന് പരിഹാരം കാണണമെന്നും അവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.