07
May 2024
Wed
07 May 2024 Wed
bob world app

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേള്‍ഡ് എന്ന ആപ്പിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു. ആപ്പ് വഴി ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ( RBI lifts restrictions on Bank of Baroda’s ‘Bob World’ mobile app )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ഒക്്‌ടോബറിലാണ് ബോബ് വേള്‍ഡ് വഴി പുതിയ ഉപഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം.

റിസര്‍വ് ബാങ്ക് ഉന്നയിച്ച പ്രധാന ആശങ്കകള്‍ പരിഹരിച്ചതായി ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. ആപ്പിലുള്ള മറ്റു പഴുതുകളും നികത്തി വരികയാണ്. സംഭവത്തെ തുടര്‍ന്ന് ബാങ്കിന്റെ ചീഫ് ഡിജിറ്റല്‍ ഓഫിസര്‍ അഖില്‍ ഹാന്‍ഡയെ പിരിച്ചുവിട്ടിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക