ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം. സതേണ്‍ ഡെര്‍ബിയില്‍ എട്ട് റണ്‍സിന്റെ ജയമാണ് സിഎസ്‌കെ നേടിയത്. 227 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ബെംഗളൂരുവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സേ നേടാനായുള്ളൂ. ഫഫ് ഡു പ്ലിസ്സിസ്സും (62) മാക്‌സ്‌വെല്ലും (76) മിന്നും ബാറ്റിങ് കാഴ്ചവച്ചിട്ടും ആര്‍സിബിക്ക് തോല്‍ക്കാനായിരുന്നു വിധി. കോഹ്ലി ആറ് റണ്‍സെടുത്ത് പുറത്തായി. ചെന്നൈയ്ക്കായി ദേഷ്പാണ്ഡെ മൂന്നും പതിരണാ രണ്ടും വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയ്ക്കായി കോണ്‍വെ 83ഉം ശിവം ഡുബേ 52ഉം റണ്‍സെടുത്തു.രഹാനെ 37 റണ്‍സെടുത്തപ്പോള്‍ ഗെയ്ക്ക് വാദ് മൂന്ന് റണ്‍സിന് പുറത്തായി.ആറ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 226 റണ്‍സ് നേടിയത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





