15
Apr 2023
Sat
15 Apr 2023 Sat

ബെംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഇന്ന് ഡല്‍ഹിയെ വീഴ്ത്തിയത്. 175 റണ്‍സ് ലക്ഷ്യം പിന്തുടരാനാവാതെ 23 റണ്‍സിന്റെ തോല്‍വിയാണ് ഡല്‍ഹി വഴങ്ങിയത്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് ഡല്‍ഹിക്ക് നേടാനായത്. മനീഷ് പാണ്ഡെയാണ് (50) ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ കോഹ്ലി(50)യാണ്. ആര്‍സിബിയ്ക്കായി വിജയ്കുമാര്‍ വൈശാഖ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് നേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക