03
Jun 2024
Thu
03 Jun 2024 Thu
neet entrance exam

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് വീണ്ടും പരീക്ഷ നടത്തുമെന്ന് എന്‍ടിഎ. ( Re-examination for those who got grace marks in NEET entrance ) സുപ്രിം കോടതിയില്‍ ഇത് സംബന്ധമായ വാദം കേള്‍ക്കവേയാണ് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള എന്‍ടിഎ ഇക്കാര്യം അറിയിച്ചത്. 1563 പേരാണ് വീണ്ടും പരീക്ഷ എഴുതേണ്ടി വരിക. ജൂണ്‍ 23ന് പരീക്ഷ നടത്തി 30ന് ഫലം പ്രസിദ്ധീകരിക്കും. ജൂലൈ 6 മുതല്‍ കൗണ്‍സലിങ് ആരംഭിക്കും. പരീക്ഷ വീണ്ടും എഴുതാത്തവരുടെ ഗ്രേസ് മാര്‍ക്ക് കുറക്കും. ഏതാനും സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന കാരണം പറഞ്ഞാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ പരീക്ഷാ ഏജന്‍സിയുടെ (എന്‍ടിഎ) ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കാനു അഗര്‍വാള്‍ ആണ് സുപ്രീംകോടതിയെ അറിയിച്ചത്. പുനഃപരീക്ഷയുടെ നോട്ടിഫിക്കേഷന്‍ ഇന്നു തന്നെ പസിദ്ധീകരിക്കും.പുനഃപരീക്ഷ ജൂണ്‍ 23നു നടക്കും. ഫലം ജൂണ്‍ 30നു മുന്‍പു പ്രസിദ്ധീകരിക്കും. ഈ സാഹചര്യത്തില്‍ ജൂലൈ 6നു നിശ്ചയിച്ചിരിക്കുന്ന കൗണ്‍സിലിങ് നടപടികള്‍ തടസപ്പെടില്ലെന്നും എന്‍ടിഎ കോടതിയെ അറിയിച്ചു.

മുഴുവന്‍ സമയവും ലഭിച്ചില്ലെന്നു കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡിഗഡ് എന്നീ 6 കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതികളെ സമീപിച്ചിരുന്നു. ഇതു പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു ഈ കേന്ദ്രങ്ങളിലെ 1563 പേര്‍ക്കു ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ പ്രകടനം വിലയിരുത്തിയ ശേഷം വ്യത്യസ്ത മാര്‍ക്കുകള്‍ നല്‍കിയതിനാലാണു ചിലര്‍ക്കു 718, 719 മാര്‍ക്കു വീതം ലഭിച്ചതെന്നാണു എന്‍ടിഎയുടെ വിശദീകരണം. പരാതി ഉയര്‍ന്ന ഹരിയാന സെന്ററിലെ 6 വിദ്യാര്‍ഥികള്‍ക്ക് ഒന്നാം റാങ്കും ലഭിച്ചിരുന്നു. വിഷയം വിവാദമായതോടെയാണ് ഇതു പരിശോധിക്കാന്‍ എന്‍ടിഎ സമിതിയെ നിയോഗിച്ചത്.

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് സമര്‍പ്പിച്ച മൂന്ന് ഹരജികള്‍ സുപ്രിം കോടതി പരിഗണിച്ചിരുന്നു. നീറ്റ് പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കണമെന്നാണ് ‘ഫിസിക്‌സ് വാല’ സി.ഇ.ഒ അലഖ് പാണ്ഡെയുടെ ഹരജിയിലെ ആവശ്യം.

ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം, 1500ഓളം വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിലെ അപാകത എന്നിവ ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയും അവധിക്കാല ബെഞ്ചിന്റെ പരിഗണനക്കെത്തി.

24 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ നീറ്റ് പരീക്ഷ മേയ് അഞ്ചിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി നടത്തിയത്. 24 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. നിശ്ചയിച്ചതിലും നേരത്തെയായി ജൂണ്‍ നാലിന് മുന്നറിയിപ്പില്ലാതെ ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. 67 പേര്‍ക്ക് 720ല്‍ 720 മാര്‍ക്കും ലഭിച്ചിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്നും ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകതയുണ്ടെന്നും വ്യാപക പരാതിയുയര്‍ന്നിരുന്നു.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക