07
Feb 2024
Sat
07 Feb 2024 Sat

കോഴിക്കോട്: രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് ഫെബ്രുവരി 19ന് കോഴിക്കോട്ട് സ്വീകരണം നല്‍കുമെന്ന് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടിവാരത്ത് നിന്ന് ഉച്ചയ്ക്ക് 2.30ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വൈകുന്നേരം 6ന് കോഴിക്കോട് ബീച്ചില്‍ ഏത്തുന്ന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കും. ബീച്ചില്‍ നിന്ന് വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ബഹുജന റാലി മുതലക്കുളത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും. പൊതുസമ്മേളനം എസ് ഡി പി ഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്ക് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിക്കും.(reception for janamunnetta yathra in calicut on feb19)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലാ യ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ എല്ലാ മേഖലയും തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ വീണ്ടെടുപ്പിന് രാജ്യത്തെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. ഈ ആവശ്യമുന്നയിച്ച് ഫെബ്രുവരി 14ന് കാസര്‍കോട് നിന്നാരംഭിച്ച ജനമുന്നേറ്റ യാത്രയ്ക്ക് 19ന് കോഴിക്കോട് ജില്ലയില്‍ നല്‍കുന്ന സ്വീകരണം ജനകീയ റാലിയോടെ മുതലക്കുളത്ത് സമാപിക്കും. മൂവാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.ജില്ലാ സെക്രട്ടറി റഹ്‌മത്ത് നെല്ലൂളി, ജില്ലാ കമ്മിറ്റി അംഗ ങ്ങളായ ബാലന്‍ നടുവണ്ണൂര്‍, പി ടി അബ്ദുല്‍ ഖയ്യൂം, പി വി ജോര്‍ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക