11
Apr 2025
Thu
11 Apr 2025 Thu
OMAN SCHOOL TEACHER ODEPC RECRUITMENT

കേരള സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെക് വഴി ഒമാനിലെ പ്രശസ്ത ഇന്ത്യന്‍ സ്‌കൂളിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം ഒരുലക്ഷത്തിലധികം രൂപവരെ ശമ്പളം ലഭിക്കുന്ന അവസരമാണ് കൈവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാനതീയതി: 2025 ഏപ്രില്‍ 15

തസ്തികകള്‍ & ഒഴിവുകള്‍:
വൈസ് പ്രിന്‍സിപ്പല്‍ (സ്ത്രീകള്‍ മാത്രം):
യോഗ്യത: ഇംഗ്ലീഷ്/ഗണിതം/സയന്‍സ് ബിരുദം + B.Ed + 5 വര്‍ഷം വൈസ് പ്രിന്‍സിപ്പല്‍ പരിചയം
മികച്ച ഇംഗ്ലീഷ് & ആശയവിനിമയ കഴിവ്, കേംബ്രിഡ്ജ് കരിക്കുലം പരിചയം അഭികാമ്യം
സെക്കന്‍ഡറി ഇംഗ്ലീഷ് ടീച്ചര്‍:
യോഗ്യത: ഇംഗ്ലീഷ് ബിരുദം + B.Ed + 5 വര്‍ഷം പരിചയം (2 വര്‍ഷം IGCSE/AS/A ലെവല്‍)
പ്രൈമറി ഇംഗ്ലീഷ് ടീച്ചര്‍ (സ്ത്രീകള്‍ മാത്രം):
യോഗ്യത: ഇംഗ്ലീഷ് ബിരുദം + B.Ed + 2 വര്‍ഷം പ്രൈമറി പരിചയം
സെക്കന്‍ഡറി മാത്‌സ് ടീച്ചര്‍:
യോഗ്യത: ഗണിതത്തില്‍ മാസ്റ്റേഴ്‌സ് + B.Ed + 5 വര്‍ഷം പരിചയം (2 വര്‍ഷം IGCSE/AS/A ലെവല്‍)
പ്രൈമറി മാത്‌സ് ടീച്ചര്‍ (സ്ത്രീകള്‍ മാത്രം):
യോഗ്യത: ഗണിതം ബിരുദം + B.Ed + 2 വര്‍ഷം പ്രൈമറി പരിചയം
സെക്കന്‍ഡറി ഫിസിക്‌സ് ടീച്ചര്‍:
യോഗ്യത: ഫിസിക്‌സ് ബിരുദം + B.Ed + 5 വര്‍ഷം പരിചയം (2 വര്‍ഷം IGCSE/AS/A ലെവല്‍)
സെക്കന്‍ഡറി ICT ടീച്ചര്‍:
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം + B.Ed + 5 വര്‍ഷം പരിചയം (2 വര്‍ഷം IGCSE/AS/A ലെവല്‍)
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍:
യോഗ്യത: ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദം/മാസ്റ്റേഴ്‌സ് + 5 വര്‍ഷം CBSE പരിചയം
ആവശ്യമായ കഴിവ്: മികച്ച ഇംഗ്ലീഷ് & ആശയവിനിമയം (അന്താരാഷ്ട്ര പരിചയം അഭികാമ്യം)

ശമ്പളത്തിന് പുറമെ താമസം, വിസ, വിമാനടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഫാമിലി വിസ എന്നിവയും ലഭിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

https://odepc.kerala.gov.in/sign-in
എന്ന ലിങ്കില്‍ കയറി ഇമെയില്‍ ഉപയോഗിച്ച് രജിസ്റ്റര്‍ചെയ്യുക.
അതിന് മുമ്പായി ഏറ്റവും പുതിയ ഫോട്ടോ സഹിതം നല്ല സിവിയും തയാറാക്കി വയ്ക്കുക.

Notification

Recruitment is being done through ODEPC to a renowned Indian school in Oman.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക