13
Nov 2024
Fri
13 Nov 2024 Fri
recycle cans into planting pots at 43rd Sharjah International Book Fair

ടിന്‍ കാനുകള്‍ ചെറു ചെടിച്ചട്ടികളായി പരിവര്‍ത്തിപ്പിക്കാന്‍ കുട്ടികളെ പഠിപ്പിച്ച് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ശില്‍പ്പശാല. ടിന്‍ കാന്‍ പ്ലാന്റ്‌സ് എന്ന പേരില്‍ സാറാ മെസ് ഹര്‍ ആണ് ശില്‍പ്പശാല നയിച്ചത്. എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍ ഷാര്‍ജയില്‍ നിന്നു ആണ്‍കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ടിന്‍ കാനുകള്‍ കുട്ടികള്‍ക്കു കൈമാറുകയും ഇത് മനോഹരമാക്കാന്‍ അക്രിലിക് പെയിന്റും വെള്ളവും പെയിന്റിങ് ബ്രഷും നല്‍കിയ സംഘാടകര്‍ തുടര്‍ന്ന് കാനുകളില്‍ നിറയ്ക്കാന്‍ മണ്ണും ചെടിയും കൈമാറുകയുണ്ടായി. ഇങ്ങനെ തയ്യാറാക്കിയ മിനിയേച്ചര്‍ ചെടിച്ചട്ടിയും അതില്‍ നട്ട ചെടിയും കുട്ടികള്‍ക്ക് മെമന്റോ ആയി വീടുകളിലേക്ക് കൊണ്ടുപോവാനും സംഘാടകര്‍ അനുവദിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>