02
Mar 2025
Mon
02 Mar 2025 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തിലെ പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാമിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്തുള്ള തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്‍ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് കുടുംബം അറിയിച്ചു. ഇന്നലെ വൈകീട്ടോടെ സഹോദരനൊപ്പമാണ് ഡോക്ടര്‍ ഇവിടെയെത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്. വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ഡോക്ടറാണ്. കേരളത്തില്‍ ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറായി അറിയപ്പെടുന്ന ഇദ്ദേഹം വിവിധ ബഹുമതികള്‍ക്കും അര്‍ഹനായിട്ടുണ്ട്.

ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ലോകത്തെ മൂന്നാമത്തെ സര്‍ജനെന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട്. കൂടാതെ സംസ്ഥാനത്തെ ആദ്യ കഡാവര്‍ ട്രാന്‍സ്പ്ലാന്റ്, പിസിഎന്‍എല്‍, ലാപ് ഡോണര്‍ നെഫ്രെക്ടമി 3ഡി ലാപ്രോസ്‌കോപ്പി എന്നിവയും ഇദ്ദേഹം നടത്തിയിട്ടുണ്ട്.

Renowned kidney specialist in Kerala Dr. George P Abraham found dead

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക