10
Aug 2026
Mon
10 Aug 2026 Mon
Delhi High Court to hear Centre’s stand on PFI plea against ban on Jul 14

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക്പി.എഫ്.ഐ) ഓഫീസ് നല്‍കുന്നത് തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരില്ലെന്ന് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി. സംഘടനയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു എന്നതുകൊണ്ട് മാത്രം ഒരു കെട്ടിടം അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (യു.എ.പി.എ) സെക്ഷന്‍ 2(1)(g) പ്രകാരമുള്ള ‘തീവ്രവാദത്തിന്റെ ലാഭം’ (Proceeds of Terrorism) എന്ന നിര്‍വചനത്തില്‍ പെടില്ലെന്ന് കോടതി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ സ്വത്ത് ഉപയോഗിച്ചതെന്നോ അല്ലെങ്കില്‍ അത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നു എന്നോ കൃത്യമായ ആരോപണങ്ങളൊന്നുമില്ല. അത്തരം തെളിവുകളുടെ അഭാവത്തില്‍, ഈ സ്വത്ത് ‘തീവ്രവാദത്തിന്റെ ലാഭം’ എന്ന പരിധിയില്‍ വരുമെന്ന് കണ്ടെത്താനാകില്ല,’ എന്‍.ഐ.എ പ്രത്യേക കോടതി വ്യക്തമാക്കി.

കണ്ണൂര്‍ താന സ്വദേശികളായ അബ്ദുള്‍ സലാം മടത്തില്‍, സുലൈഖാബി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതി ഈ ഉത്തരവിട്ടത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്ത് എന്‍.ഐ.എ കണ്ടുകെട്ടിയതിനെ ചോദ്യം ചെയ്താണ് ഇരുവരും കോടതിയെ സമീപിച്ചത്.

ALSO READ: സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യം ഉള്‍പ്പെടുത്തിയത് മനപൂര്‍വ്വമെന്ന് വിദ്യാഭ്യാസ മന്ത്രി; ഉന്നതര്‍ക്ക് വീഴ്ച്ചയുണ്ടെങ്കില്‍ നടപടി

കണ്ണൂര്‍ താനയിലുള്ള വാണിജ്യ കെട്ടിടത്തിലെ മുറികള്‍ ഉപജീവനത്തിനായി വിവിധ ആളുകള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി. യു.എ.പി.എ പ്രകാരം കണ്ടുകെട്ടിയ സ്വത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനമോ ലാഭമോ അല്ലെന്ന കാര്യം അധികൃതര്‍ പരിഗണിക്കേണ്ടതായിരുന്നുവെന്നും അവര്‍ വാദിച്ചു.

വാടകയിനത്തില്‍ ലഭിക്കുന്ന തുക മാത്രമാണ് തങ്ങളുടെ ഏക ഉപജീവനമാര്‍ഗ്ഗമെന്നും പി.എഫ്.ഐ ഉള്‍പ്പെടെയുള്ള നിരോധിത സംഘടനകളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. കെട്ടിടത്തിലെ ഒരു മുറി ഫൈസല്‍ എന്നയാള്‍ക്ക് നല്‍കിയത് വാടക ലഭിക്കാന്‍ മാത്രമാണ്, അല്ലാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനല്ല. തങ്ങളുടെ ഭാഗം കേള്‍ക്കാനോ കൃത്യമായ പരിശോധന നടത്താനോ തയ്യാറാകാതെയാണ് അധികൃതര്‍ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Tags: NIA Court Kerala, PFI office attachment, UAPA proceeds of terrorism, NIA court Kannur property, PFI news Kerala, Ernakulam NIA Special Court, Kerala court news

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക