28
Oct 2024
Sat
28 Oct 2024 Sat
Malayalam channel rating

ചാനല്‍ റേറ്റിങില്‍ വമ്പന്‍ ചാനലുകളെയൊക്കെ കടത്തിവെട്ടി റിപോര്‍ട്ടര്‍ കുതിക്കുന്നു. (Reporter TV jumps in channel ratings; A challenge for Asianet) ഏഷ്യാനെറ്റ് ന്യൂസിന് തൊട്ട് പിന്നാലെ രണ്ടാം സ്ഥാനത്ത് തുടരുകയാണ് റിപോര്‍ട്ടര്‍. അര്‍ജുന്‍, വയനാട് ദുരന്തങ്ങളാണ് റിപോര്‍ട്ടര്‍ ടിവിയെ ബാര്‍ക്ക് റേറ്റിങില്‍ മുന്‍നിരയിലെത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത സമയത്ത് റേറ്റിങില്‍ ഒന്നാം സ്ഥാനത്തെത്തിയ 24 ന്യൂസിന് പിന്നീട് രണ്ടാം സ്ഥാനം കൂടി നഷ്ടപ്പെടുന്ന കാഴ്ച്ചയാണ് സംഭവിച്ചത്. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് 24ന്റെ സ്ഥാനം.

വാര്‍ത്താ ചാനലുകളില്‍ ഏഷ്യാനെറ്റ് ന്യൂസിന് ദീര്‍ഘകാല വെല്ലുവിളി ഉയര്‍ത്താന്‍ മറ്റ് ചാനലുകള്‍ക്ക് ആകുന്നില്ലെങ്കിലും റിപ്പോര്‍ട്ടര്‍ ചാനലിന്റെ കുതിപ്പ് ഏഷ്യാനെറ്റിനെയും ഞെട്ടിച്ചിരിക്കുകയാണ്.

40 ആം ആഴ്ചയിലും 97 പോയിന്റ് നേടി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്താണെങ്കിലും വെറും രണ്ട് പോയിന്റ് വ്യത്യാസത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തൊട്ടുപിന്നാലെയാണുള്ളത്. ഇത് കടുത്ത വെല്ലുവിളിയാണ് ഏഷ്യാനെറ്റിന് സൃഷ്ടിച്ചിരിക്കുന്നത്.

ആഗസ്തില്‍ ഒന്നാം സ്ഥാനം നേടി ടിആര്‍പിയില്‍ കുതിച്ചെത്തിയ 24 ന്യൂസ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. 78 പോയിന്റുകളാണ് 24 ന്റേത്.

അതേസമയം, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യവേ, ഈ ആഴ്ച 7 ചാനലുകളുടെ റേറ്റിംഗ് വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത് റിപ്പോര്‍ട്ടര്‍ ടി വി യാണ്. കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് 5 പോയിന്റുകളുടെ വര്‍ധനവാണ് ഇവര്‍ക്ക് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ ഏഷ്യാനെറ്റിന് വെറും രണ്ട് പോയിന്റുകള്‍ മാത്രമാണ് മുന്നോട്ട് വരാന്‍ കഴിഞ്ഞത്. മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസ് 76 പോയിന്റില്‍ നിന്ന് 78 പോയിന്റായി ഉയര്‍ന്നു. ട്വന്റിഫോര്‍ ന്റെ പ്രേക്ഷകരെ തങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ റിപ്പോര്‍ട്ടറിനു സാധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നാലാം സ്ഥാനത്തുള്ള മനോരമ കഴിഞ്ഞ ആഴ്ച 43 പോയിന്റുകളില്‍ ആയിരുന്നുവെങ്കില്‍ ഇത്തവണ 1 പോയിന്റ് നേടി 44 പോയിന്റായി മുന്നേറിയിട്ടുണ്ട്.

എന്നാല്‍, ഈ ആഴ്ച കാര്യമായ റേറ്റിംഗ് നേടാന്‍ സാധിക്കാത്ത ചാനല്‍ മാതൃഭുമിയാണ്. കഴിഞ്ഞ ആഴ്ച 37 പോയിന്റുകളില്‍ ഉണ്ടായിരുന്ന ചാനല്‍ റേറ്റിംഗ് മാറ്റമില്ലാതെ തുടരുകയാണ്. അഞ്ചാം സ്ഥാനത്താണ് മാതൃഭൂമി ഉള്ളത്.

ആറാം സ്ഥാനത്തുള്ള ജനം ടിവിയും ഇത്തവണ നേട്ടമുണ്ടാക്കി. 19 പോയിന്റുകളായിരുന്ന ഇവര്‍ 21 പോയിന്റ് നേടിയിരിക്കുകയാണ്.

കൈരളി ന്യൂസ് രണ്ട് പോയിന്റ് വര്‍ധിച്ച് 20 പോയിന്റിലെത്തിയിട്ടുണ്ട്. ന്യൂസ്18 കേരള 15 പോയിന്റില്‍ നിന്ന് 17 ആയി എത്തി. മീഡിയവണ്‍ 10 പോയിന്റുമായി ഏറ്റവും പുറകില്‍ തുടരുകയാണ്.