സ്വയം ഭോഗം അത്ര മോശം കാര്യമല്ല; പക്ഷേ സ്ത്രീകള്‍ക്കാണെന്ന് മാത്രം
|
സ്വയംഭോഗം മത, ധാര്‍മിക ചിന്തകളില്‍ തെറ്റാണെങ്കിലും ശാസ്ത്രം അതിനെ ഒരു തെറ്റായി കാണുന്നില്ല. മാത്രമല്ല ശരീരത്തിന് ആവശ്യമായ ഒരു പ്രവര്‍ത്തിയായിട്ടാണ് പല ആരോഗ്യ വിദഗ്ധരും അതിനെ കാണുന്നത്. ഭൂരിഭാഗം ആളുകളും സ്വയംഭോഗം ചെയ്യുന്നുണ്ടെന്നാണ് ഇതുവരെ പുറത്തുവന്ന മിക്ക സര്‍വേകളും വ്യക്തമാക്കുന്നത്. വര്‍ക്ക് ഫ്രം ഹോം ആയി ജോലി സമയത്ത് സ്വയംഭോഗം ചെയ്യുന്നവരുടെ എണ്ണം 50 ശതമാനമാണെന്ന് ഈയടുത്താണ് കണക്ക് പുറത്തുവന്നത്. അഞ്ച് പേര്‍ സ്വയംഭോഗം ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ 2 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്. കപടസദാചാരബോധത്തിലൂന്നിയ അനാരോഗ്യകരമായ ചിന്താഗതിയാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം.
മറ്റൊരു കാര്യം പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സ്വയംഭോഗം നല്ലതാണെന്ന റിപ്പോര്‍ട്ടും ഉണ്ട്. സ്ത്രീകളിലും സ്വയംഭോഗം വര്‍ദ്ധിച്ചു വരുന്നതായി കണക്കുകകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ വിവരങ്ങളും ലഭിച്ചത്. സ്വയംഭോഗം പതിവാക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്ക സ്ത്രീകളിലുണ്ട്. ശരീരത്തെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ സ്വയംഭോഗം ചെയ്യുന്നത് നല്ലതാണ്. സ്വയംഭോഗം സ്ത്രീ ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ വരുത്തും. മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നതിനൊപ്പം സെക്‌സ് സംബന്ധമായ ടെന്‍ഷന്‍ അകറ്റി നല്ല ഉറക്കം ലഭിക്കാനുമുള്ള നല്ലൊരു വഴി കൂടിയാണിത്.
യോനീസ്രവം കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് ബാക്ടീരിയകളെ പുറന്തള്ളുകയും ഇതോടെ സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത ഇല്ലാതാക്കുകയുക് ചെയ്യും. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും പെല്‍വിക് മസിലുകള്‍ക്ക് കരുത്ത് കൈവരുന്നതിനും ഈ ശീലം സഹായിക്കും.ശരീരവേദന, ഡയബെറ്റിസ് എന്നിവ തടയുന്നതിനൊപ്പം പ്രതിരോധശേഷി വര്‍ദ്ധിക്കാനും സ്വയംഭോഗം സ്ത്രീകളെ സഹായിക്കും. യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ആരോഗ്യകരമായ രീതിയിലെ സ്വയംഭോഗത്തിന് സാധിക്കും.
സ്വന്തം ശരീരത്തെ സ്വയം ഉണര്‍ത്തി ലൈംഗിക സുഖം നേടാനുള്ള വഴിയാണ് സ്വയംഭോഗം.പങ്കാളിയുമായി സെക്‌സിലേര്‍പ്പെടാതെ തന്നെ ലൈംഗികസുഖം അനുഭവിക്കുന്ന രീതി. സ്വയംഭോഗത്തെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തീര്‍ത്തും സ്വകാര്യമായി സുരക്ഷിതമായി ലൈംഗിക സുഖമനുഭവിക്കാന്‍ ഇതുവഴി സാധിക്കും. അതിനാല്‍ തന്നെ സ്വയംഭോഗത്തെ പാപമായോ മോശപ്പെട്ട കാര്യമായോ കാണേണ്ട കാര്യമില്ല.
കൗമാരപ്രായത്തില്‍ തന്നെ ആണും പെണ്ണും സ്വയംഭോഗം തുടങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ പുരുഷന്മാര്‍ മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്. കപടസദാചാരബോധത്തിലൂന്നിയ അനാരോഗ്യകരമായ ചിന്താഗതിയാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. അതേസമയം അമിത സ്വയംഭോഗത്തിന് അടിമപ്പെടുന്ന അവസ്ഥയും ഉണ്ടാകരുത്.


