30
Apr 2023
Thu
30 Apr 2023 Thu

കേരളരാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള ബിജെപിയുടെ കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗമായി രാജിവയ്ക്കുന്ന കേരളകോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളുടെ എണ്ണം തുടരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയര്‍മാന്‍ മാത്യൂ സ്റ്റീഫനാണ് ഏറ്റവും ഒടുവിലായി രാജിവച്ചത്. രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന് നല്‍കിയതായി മാത്യു സ്റ്റീഫന്‍ അറിയിച്ചു.പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്ത പ്രസ്ഥാനത്തിന്റെ കീഴില്‍ മുന്നോട്ടുപോവാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് ഉടുമ്പന്‍ഞ്ചോല മുന്‍ എംഎല്‍എ കൂടിയായ അദ്ദേഹത്തിന്റെ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടി ഡപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ദേശീയ പ്രാധാന്യമുള്ള പാര്‍ട്ടി രൂപീകരിക്കുമെന്നും ജോണി നെല്ലൂര്‍ പറയുകയുണ്ടായി. കേരളത്തില്‍ റബര്‍ കര്‍ഷകര്‍ക്ക് അവഗണനയാണെന്നും റബര്‍ കിലോഗ്രാമിന് 300 രൂപയെങ്കിലും വില കിട്ടണമെന്നാണ് തന്റെ നിലപാടെന്നും ജോണി നെല്ലൂര്‍ പറയുകയുണ്ടായി.

അതേസമയം, ബിജെപി പിന്തുണയോടെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മാത്യു സ്റ്റീഫന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി 25ന് പ്രധാനമന്ത്രിയുമായി രാജിവച്ച നേതാക്കള്‍ ചര്‍ച്ച നടത്തും. ഒരു വര്‍ഷമായി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. കോണ്‍ഗ്രസ്, സിപിഐഎം പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.