23
Feb 2023
Sun
23 Feb 2023 Sun
four dies in Shornur after train hit them

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പൂര്‍ണ്ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 26ന് സര്‍വീസ് നടത്തേണ്ട തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി (12082), എറണാകുളം- ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം- ഗുരുവായൂര്‍ (06448), 27 ന് സര്‍വീസ് നടത്തേണ്ട കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി (12081) എന്നീ ട്രെയിനുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്.

 

രാജസ്ഥാനിലെ കോട്ട ഡിവിഷനില്‍ നടക്കുന്ന റെയില്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലൂടെ ഓടുന്ന ആറ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. കൊച്ചുവേളി-ചണ്ഡിഗഢ് സമ്പര്‍ക്കക്രാന്തി ഉള്‍പ്പടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.

ഫെബ്രുവരി 25ലെ തിരുവനന്തപുരത്തേക്കുള്ള ചെന്നൈ സെന്‍ട്രല്‍, 26ലെ കണ്ണൂര്‍- എറണാകുളം (16306) ട്രെയിനുകള്‍ തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ (12624) 26ന് തൃശൂരില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. കന്യാകുമാരി- ബാംഗളൂര്‍ (16525) 26ന് രണ്ടു മണിക്കൂര്‍ വൈകി ഉച്ചക്ക് 12.10 നു മാത്രമേ സര്‍വീസ് പുറപ്പെടുകയുള്ളൂ.