04
Nov 2025
Fri
04 Nov 2025 Fri
riyadh metro

റിയാദ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ മെട്രോ ശൃംഖല എന്ന പദവി സ്വന്തമാക്കി റിയാദ് മെട്രോ. 176 കിലോമീറ്റര്‍ നീളമുള്ള റിയാദ് മെട്രോ ശൃംഖല ഗിന്നസ് ബുക്കില്‍ ഇടം നേടി. മെട്രോ ട്രെയിന്‍ രംഗത്തെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ശൃംഖലയാണ് റിയാദ് മെട്രോ.

whatsapp ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ പാത; ഗിന്നസ് ബുക്കില്‍ ഇടം നേടി റിയാദ് മെട്രോ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി ഭരണകൂടത്തിനും റിയാദ് സിറ്റി റോയല്‍ കമീഷനും പദ്ധതി നടപ്പാക്കുന്നതില്‍ പങ്കാളികളായ മുഴുവനാളുകള്‍ക്കും അഭിമാനമായ നേട്ടമാണിത്. തലസ്ഥാനത്തെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ‘വിഷന്‍ 2030’ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇത് സംഭാവന ചെയ്യുന്നു. റിയാദ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് മെട്രോയില്‍ ആറ് ലൈനുകളും 85 സ്റ്റേഷനുകളുമാണുള്ളത്.

ALSO READ: കോളേജ് ബസ് റിപ്പയര്‍ ചെയ്യുന്നതിനിടെ പൊട്ടിത്തെറി; മെക്കാനിക്ക് മരിച്ചു

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ട്രെയ്‌നുകള്‍ക്ക് കൃത്യമായ നിരീക്ഷണം സാധ്യമാക്കുന്നതിനും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും വിപുലമായ സവിശേഷതകളുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമുകളുണ്ട്. അവിടെനിന്നാണ് മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.