30
Aug 2023
Mon
30 Aug 2023 Mon

നെടുമ്പാശ്ശേരിയില്‍ വാഹനം ഇടിച്ച് ‘കാംകോ’യുടെ രണ്ട് വനിത ജീവനക്കാര്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില്‍ വാഹനമിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു.  ‘കാംകോ’യിലെ (Kerala Agro Machinery Corporation- KAMCO) കാന്റീന്‍ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുവരെയും പിക്ക് അപ്പ് വാന്‍ ഇടിക്കുകയായിരുന്നു. രണ്ടും പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഒരാള്‍ തെറിച്ചു വീണു. മറ്റൊരാളെ വാന്‍ അല്‍പദൂരം വലിച്ചു കൊണ്ടുപോയി.

വാന്‍ അമിത വേഗതയിലായിരുന്നെന്നും ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വണ്ടിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ വേലുവിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നെടുമ്പാശേരി പൊലീസ് എത്തിയാണ് മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.