റിയാദ്: ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായി മാറാന്‍ സൗദി പ്രോ ലീഗിനാകും എന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകത്തെ ഏറ്റവും മികച്ച മൂന്ന് ലീഗുകളില്‍ ഒന്നാകാന്‍ സൗദി ലീഗിന് ആകും എന്ന് അല്‍ നസര്‍ താരം പറയുന്നു. ഇപ്പോള്‍ തന്നെ സൗദി ലീഗ് ഫ്രഞ്ച് ലീഗിനെക്കാള്‍ മുകളിലാണ്. ഫ്രഞ്ച് ലീഗിനെക്കാള്‍ മികച്ച ഫുട്‌ബോള്‍ ആണ് സൗദിയില്‍ നടക്കുന്നത്. റൊണാള്‍ഡോ പറഞ്ഞു.
|
”സൗദി ലോകത്തിലെ ഏറ്റവും മികച്ച മൂന്നോ നാലോ ലീഗുകളില്‍ വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഘട്ടം ഘട്ടമായി ഞങ്ങള്‍ അതിലെത്താന്‍ പോകുന്നു. സൗദി അറേബ്യ എനിക്ക് ഒരു നല്ല നീക്കമായിരിക്കുമെന്ന് ഞാന്‍ കരുതി.”ദുബായില്‍ നടന്ന ഗ്ലോബ് സോക്കര്‍ അവാര്‍ഡില്‍ റൊണാള്‍ഡോ പറഞ്ഞു
കാര്യങ്ങള്‍ മാറുന്നു; ലോകം മാറുന്നു, ഫുട്‌ബോള്‍ മാറുന്നു, നിയമങ്ങള്‍ മാറുന്നു. എല്ലാം മാറുന്നു. എന്റെ നീക്കം ഒരു നല്ല നീക്കമായിരുന്നു. എനിക്ക് വളരെ സന്തോഷം തോന്നുന്നു; നിരവധി കളിക്കാര്‍, പരിശീലകര്‍, ഡയറക്ടര്‍മാര്‍, അവിടേക്ക് നീങ്ങുന്നു. ഫുട്‌ബോളിന്റെ ഉയരങ്ങളില്‍ എത്താനുള്ള ശ്രമത്തിലാണ് സൗദി. ഇതിന് വളരെ സമയമെടുക്കും, എന്നാല്‍ പടിപടിയായി ഉയരത്തിലെത്താന്‍ ആകും- റൊണാള്‍ഡോ പറഞ്ഞു.


