20 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് എസ്ഡിപിഐ-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറിയ കുന്ദാപുര താലൂക്കിലെ ഗംഗോലി പഞ്ചായത്തില്‍ വിഭാഗീയത ഇളക്കിവിടാനുള്ള ശ്രമവുമായി സംഘപരിവാരം. (Row over religious prayers on Gangolli gram panchayat premises) പ്രസിഡന്റും, വൈസ് പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഹിന്ദു, മുസ്ലിം പ്രാര്‍ഥനകള്‍ ഉയര്‍ന്നതാണ് ബിജെപിയെ ചൊടിപ്പിച്ചത്.
|
പ്രസിഡന്റായി കോണ്‍ഗ്രസിലെ ജയന്തി ഖാര്‍വിയും വൈസ് പ്രസിഡന്റായി എസ്ഡിപിഐയിലെ മുഹമ്മദ് തബ്‌റേസുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രിസന്റ് ജയന്തി ഖാര്‍വി ഹൈന്ദവ പ്രാര്‍ഥന ചടങ്ങായ ഹോമം നടത്തിയാണ് അധികാരമേറ്റത്. ഒപ്പം പ്രാര്‍ഥന നടത്താനായി ഒരു മുസ്ലിം പണ്ഡിതനും എത്തിയിരുന്നു.

എന്നാല്‍, സത്യ പ്രതിജ്ഞാ ചടങ്ങില്‍ നമസ്‌കാരം നിര്‍വഹിച്ചു എന്ന് പ്രചരിപ്പിച്ചായിരുന്നു ബിജെപി എംല്‍എ ഗുരുരാജ് ഗണ്ടിഹോളിയുടെ നേതൃത്വത്തില്‍ ഹിന്ദു ഹിത രക്ഷണ സമിതിയുടെ പേരിലുള്ള പ്രതിഷേധം. വെള്ളിയാഴ്ച്ച പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഘപരിവാരം പ്രതിഷേധം സംഘടിപ്പിച്ചത്.

ചടങ്ങില്‍ ഹൈന്ദവ, മുസ്ലിം പ്രാര്‍ഥനകള്‍ നടന്നുവെങ്കിലും മുസ്ലിം പ്രാര്‍ഥന മാത്രം നടന്നുവെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചതെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് തബ്രേസ് പറഞ്ഞു.


