16
Apr 2023
Sat
16 Apr 2023 Sat

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 57 റണ്‍സിന്റെ ജയമാണ് ആര്‍ആര്‍ നേടിയത്.  രാജസ്ഥാന്റെ സീസണിലെ രണ്ടാം ജയമാണ്. 200 എന്ന ഭീമന്‍ സ്‌കോര്‍ പിന്തുടരാനാവാതെ ഡല്‍ഹി 142 റണ്‍സിന് പുറത്താവുകയായിരുന്നു. ട്രന്റ് ബോള്‍ട്ട്, ചാഹല്‍ എന്നിവര്‍ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് നേടിയാണ് രാജസ്ഥാന്‍ ജയം എളുപ്പമാക്കിയത്.
ജയ്‌സ്വാളും (60) ബട്‌ലറും (79) ചേര്‍ന്നാണ് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഹെറ്റ്‌മെയര്‍ 39 റണ്‍സും നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഡോള്‍ഡന്‍ ഡക്കായി പുറത്തായി. നാല് വിക്കറ്റ് നഷ്ടത്തിലാണ് റോയല്‍സ് 199 റണ്‍സെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക