14
Sep 2024
Sat
14 Sep 2024 Sat
RRB NTPC Recruitment UG Notification out

Railway Job: കാത്തിരുന്ന റെയില്‍വെ വിജ്ഞാപനം എത്തി, 11558; പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) ടിക്കറ്റ് ക്ലര്‍ക്ക്, സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൗണ്ടന്റ്, ക്ലര്‍ക്ക്, സൂപ്പര്‍വൈസര്‍, ടൈപ്പിസ്റ്റ് ഒഴിവുകള്‍ തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റാണ് ഇപ്പോള്‍ നടത്തുന്നത്.

ആകെ 11,558 ഒഴിവുകളാണുള്ളത്.

അവസാന തീയതി: ഒക്ടോബര്‍ 31.

തസ്തിക& ഒഴിവ്

അക്കൗണ്ട്‌സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് = 361

ടിക്കറ്റ് ക്ലര്‍ക്ക് = 2022

ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് = 990

ട്രെയിന്‍സ് ക്ലര്‍ക്ക് = 72

ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ = 3144

സ്‌റ്റേഷന്‍ മാസ്റ്റര്‍ = 994

ചീഫ് കമ്മീഷണര്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ = 1736

ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് = 1507

സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് = 732

ആകെ: 11,558

 

പ്രായപരിധി

അണ്ടര്‍ ഗ്രാജുവേറ്റ് തസ്തിക: 18 മുതല്‍ 33 വരെ.

ഗ്രാജുവേറ്റ് തസ്തിക: 18 മുതല്‍ 36 വരെ.

(സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്)

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

വിദ്യാഭ്യാസ യോഗ്യത

1. ടിക്കറ്റ് സൂപ്പര്‍വൈസര്‍

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി

2. സ്‌റ്റേഷന്‍ മാസ്റ്റര്‍

അംഗീകൃത ഡിഗ്രി

3. ഗൂഡ്‌സ് ട്രെയിന്‍ മാനേജര്‍

അംഗീകൃത ഡിഗ്രി

4. ജൂനിയര്‍ അക്കൗണ്ട്, ടൈപ്പിസ്റ്റ്

അംഗീകൃത ഡിഗ്രി. കൂടാതെ ഇംഗ്ലീഷ്/ ഹിന്ദിയില്‍ ടൈപ്പിങ് പരിജ്ഞാനം.

5. സീനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്.

അംഗീകൃത ഡിഗ്രിയും ഇംഗ്ലീഷ്/ ഹിന്ദിയില്‍ ടൈപ്പിങ് പരിജ്ഞാനവും

6. കൊമേഴ്ഷ്യല്‍ ടിക്കറ്റ് ക്ലര്‍ക്ക്

പ്ലസ് ടു, തത്തുല്യം

7. അക്കൗണ്ട് ക്ലര്‍ക്ക്- ടൈപ്പിസ്റ്റ്

പ്ലസ് ടു, തത്തുല്യം

8. ജൂനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്

പ്ലസ് ടു, തത്തുല്യം

9. ട്രെയിനി ക്ലര്‍ക്ക്

പ്ലസ് ടു, തത്തുല്യം

അപേക്ഷ ഫീസ്

ജനറല്‍, ഇഡബ്ല്യൂഎസ്, ഒബിസി = 500 രൂപ.

എസ്.സി, എസ്.ടി, വനിതകള്‍ = 250 രൂപ.
(റെയില്‍വേ റിക്രൂട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് മുഖേന അപേക്ഷ ഫീസ് ഓണ്‍ലൈനായി അടച്ചാണ് അപേക്ഷിക്കേണ്ടത്)

READ ALSO: SSC GD Constable: പത്താം ക്ലാസ്സുകാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി: 39481 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍

അപേക്ഷിക്കേണ്ട വിധം
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക.

അപേക്ഷ:

വിജ്ഞാപനം:

RRB NTPC Recruiment UG Notification 2024 OUT

 

SC/ ST വിഭാഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ്; ജോലി ഉറപ്പ്