|
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവിലയുടെ കുതിപ്പ് തുടരുകയാണ്.ഇന്നലെ പുതിയ ഉയരംസൃഷ്ടിച്ചതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇന്നലെ പവന് 80 രൂപ വര്‍ധിച്ചതോടെ പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. ഇതോടെ 75,200 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് ആയത്.
ഇന്ന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചതോടെയാണ് ഇന്നലത്തെ റെക്കോര്‍ഡ് ഉയരമായ 75,200 മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. നിലവില്‍ 75,760 രൂപയാണ് കേരളത്തിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ജൂലൈ 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചു ദിവസത്തിനിടെ 2000നു അടുത്ത് രൂപയാണ് ഒരു പവന് കൂടിയത്.
പുതിയ സാഹചര്യത്തില്‍ പണിക്കൂലി ഉള്‍പ്പെടെ കൂട്ടുകയാണെങ്കില്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 85,000 രൂപയ്ക്ക് അടുത്ത് വരും. കൂടുതല്‍ പണിക്കൂലി ഉണ്ടെങ്കില്‍ ലക്ഷത്തിന് അടുത്ത് തന്നെ എത്തും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള കാര്യങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതും കേരളത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.
ഇന്നത്തെ വില (ഒരു ഗ്രാമിന്)
24K Gold /g: 10,331
22K Gold /g: 9,470
18K Gold /g: 7,749
ഓഗസ്റ്റിലെ സ്വർണവിലയിലെ മാറ്റം
1-Aug-25: Rs. 73,200 (Lowest of Month)
2-Aug-25: 74320
3-Aug-25: 743204
4-Aug-257: 4360
5-Aug-25: 74960
6-Aug-25: 75040
7-Aug-25: 75200
8-Aug-25: Rs. 75,760 (Highest of Month)


