01
May 2023
Sat
01 May 2023 Sat

സ്വവര്‍ഗ ലൈംഗികത മാനസികതകരാര്‍ ആണെന്നും സ്വവര്‍ഗവിവാഹം നിയമാനുസൃതമാക്കിയാല്‍ അതു വര്‍ധിക്കുമെന്നും ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ ഉപവിഭാഗമായ സംവര്‍ധിനി ന്യാസ്. ഡോക്ടര്‍മാര്‍ അടക്കം രാജ്യത്തിന്റെ ഭാഗങ്ങളില്‍ നിന്നുള്ള 318 വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് രാഷ്ട്ര സേവികാ സമിതിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍വേയില്‍ പങ്കെടുത്ത ഡോക്ടര്‍മാരില്‍ 70 ശതമാനവും സ്വവര്‍ഗ ലൈംഗികത മാനസികതകരാര്‍ ആണെന്നാണ് പ്രതികരിച്ചത്. സ്വവര്‍ഗ ലൈംഗികതയിലൂടെ ലൈംഗികരോഗം വര്‍ധിക്കുമെന്നും 83 ശതമാനം ഡോക്ടര്‍മാര്‍ പറഞ്ഞതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തലവനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്നതിനെക്കുറിച്ചുള്ള ഹരജികളില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് സംവര്‍ധിനി ന്യാസ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം ഡോക്ടര്‍മാരും സുപ്രിംകോടതിയുടെ ഇടപെടലിന് എതിരായാണ് പ്രതികരിച്ചതെന്നും സംഘടന വ്യക്തമാക്കുന്നു.