17
Jan 2025
Fri
17 Jan 2025 Fri

കൊച്ചി: പുതുവര്‍ഷദിനത്തില്‍ കൂടിയ സ്വര്‍ണനിരക്ക് ഇന്നും തുടര്‍ന്നു. തുടര്‍ച്ചയായ മൂന്നാംദിവസമാണ് കേരളത്തില്‍ സ്വര്‍ണത്തിന് വിലകൂടുന്നത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണം പവന് 58,080 രൂപയിലെത്തി. 640 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 80 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 7260 രൂപ ആവുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എം.സി.എക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 78,660 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,662.64 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം. കേരളത്തില്‍ സ്വര്‍ണം പവന് 58,080 ആണെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ ചുരുങ്ങിയത് 62,000 രൂപവരെ കൊടുക്കേണ്ടിവരും.

സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് വില. ഡിസംബര്‍ അവസാന വാരത്തില്‍ മൂന്ന് തവണ സ്വര്‍ണ വില 57,200 ലെത്തിയിരുന്നു. ഈ ആഴ്ച ചെറിയ നിരക്ക് വ്യത്യാസങ്ങളിലാണ് സ്വര്‍ണവിപണി നടന്നിരുന്നത്. എന്നാല്‍ പുതുവല്‍സരദിനത്തില്‍ വില ഉയരുകയായിരുന്നു.

അതേസമയം, പുതുവര്‍ഷത്തിലും ഡോളറിനെതിരെ രൂപ കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുകയാണ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 3 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഒരു ഡോളറിന് 85.78 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ദിവസവും പുതിയ താഴ്ചകളിലേക്കാണ് രൂപ കൂപ്പുകുത്തുന്നത്. താഴ്ചയിലെ റെക്കോര്‍ഡ് ഓരോ ദിവസം കഴിയുന്തോറും തിരുത്തി കൂടുതല്‍ ഇടിവിലേക്ക് രൂപ പോകുന്നതില്‍ ഇന്ത്യന്‍ സാമ്പദ് രംഗം ആശങ്കയിലാണ്.

അസംസ്‌കൃത എണ്ണ വില കൂടുന്നത് രൂപയെ സ്വാധീനിക്കുന്നുണ്ട്. എണ്ണവില ബാരലിന് 75 ഡോളറിലേക്ക് അടുക്കുകയാണ്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതുമാണ് രൂപയെ ബാധിക്കുന്നത്. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ഡിസംബറിലെ സ്വര്‍ണ നിരക്ക്:

Date Price of 1 Pavan Gold (Rs.)
1-Jan-25 Rs. 57,200 (Lowest of Month)
2-Jan-25
Yesterday »
57440
3-Jan-25
Today »
Rs. 58,080 (Highest of Month)