യുഎസ് പിടികൂടാന്‍ ശ്രമിക്കുന്ന എണ്ണ ടാങ്കര്‍ കപ്പലിന് സംരക്ഷണമൊരുക്കാന്‍ അന്തര്‍വാഹിനിയും നാവിക കപ്പലുകളും വെനിസ്വേലയിലേക്ക് അയച്ച് റഷ്യ. വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
|
ബെല്ല 1 എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഈ ടാങ്കര്‍ റഷ്യന്‍ രജിസ്‌ട്രേഷന്‍ നേടുകയും മറിനെറ എന്നു പേരു മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ കപ്പല്‍ പിടിച്ചെടുക്കാന്‍ 2025 ഡിസംബര്‍ മുതല്‍ യുഎസ് തീരസേന ശ്രമിച്ചതു മുതല്‍ രക്ഷപ്പെടാനുള്ള സാധ്യത തേടിവരികയായിരുന്നു. വെനിസ്വേലയില്‍ നിന്ന് എണ്ണകയറ്റുമതി തടയുന്നതിനാണ് യുഎസ് ഡിസംബര്‍ മുതല്‍ ശ്രമിച്ചുവരുന്നത്. ഈ കപ്പല്‍ പിടിച്ചെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കാന്‍ യുഎസിനോട് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ടാങ്കറുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ തങ്ങള്‍ ആശങ്കയോടെ നിരീക്ഷിച്ചുവരികയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞിരുന്നു.
ALSO READ: വിതുരയില്‍ കമിതാക്കളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബെല്ല 1 നിലവില്‍ ഐസ് ലാന്‍ഡിന് തെക്ക് 300 മൈല്‍ അകലെയായി വടക്ക് കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്യുന്നു.
വെനിസ്വേലന്‍ പ്രസിഡന്റിനെയും ഭാര്യയെയും യുഎസ് സൈന്യം രാജ്യത്തു കടന്നുകയറി പിടിച്ചുകൊണ്ടുപോയത് കഴിഞ്ഞദിവസമാണ്. വെനിസ്വേലയുടെ പക്കലുള്ള അഞ്ചുകോടി ബാരല്‍ എണ്ണ തങ്ങള്‍ വില്‍ക്കുമെന്നും ഈ പണത്തിന്റെ നിയന്ത്രണം തനിക്കായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.





